അബ്കാരി കേസുകളിലെ പ്രതിമാഹി മദ്യവുമായി അറസ്റ്റിൽ

കണ്ണൂർ: നിരവധി അബ്കാരി കേസുകളിലെ പ്രതി മാഹി മദ്യവുമായി പിടിയിൽ. ആലക്കോട് ഉദയഗിരി പെരുമ്പടവ് സ്വദേശി എം.ബിജു (42) വിനെയാണ് ടൗൺ സ്റ്റേഷൻ എസ്.ഐ. അരുൺ നാരായണനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നലെ രാത്രി പട്രോളിംഗിനിടെ പഴയ ബസ്റ്റാൻ്റിൽ വെച്ചാണ് വില്പനക്കിടെ 14 കുപ്പി മാഹി മദ്യവുമായി പ്രതി പോലീസ് പിടിയിലായത്.നേരത്തെ പയ്യന്നൂർ, പെരിങ്ങോം, ആലക്കോട് സ്റ്റേഷനുകളിലും എക്സൈസിലും ഇയാൾക്കെതിരെ അബ്കാരി കേസുണ്ട്. അറസ്റ്റിലായ പ്രതി യെ കോടതിയിൽ ഹാജരാക്കി.