മണൽ കടത്ത് ഗുഡ്സ് ഓട്ടോ പിടിയിൽ മൂന്ന് പേർ ഓടി രക്ഷപ്പെട്ടു

പയ്യന്നൂർ: നമ്പർ പ്ലേറ്റ് ചുരണ്ടികളഞ്ഞ ഗുഡ്സ് ഓട്ടോയിൽ രാത്രി കാല മണൽകടത്ത്.പു
ഴ കടവിൽ തോണിയിലെത്തിച്ച മണൽ വാഹനത്തിൽ കയറ്റുന്നതിനിടെ സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് മണലും ഓട്ടോയും ഉപേക്ഷിച്ച് മൂന്ന് പേർ ഓടി രക്ഷപ്പെട്ടു.കണ്ടങ്കാളി കുറുങ്കടവിൽ ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം.
നമ്പർ മായ്ച്ചു കളഞ്ഞ ഗുഡ്സ് ഓട്ടോയിൽ മണൽ കയറ്റുന്നതിനിടെ വേഷം മാറിയെത്തിയ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ചാണ് മണൽകടത്തുകാരായ മൂന്നു പേർ ഓടി രക്ഷപ്പെട്ടത്. പോലീസ് വാഹനവും മണലും കസ്റ്റഡിയിലെടുത്തു ഓടി രക്ഷപ്പെട്ട മണൽ കടത്തുകാരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്