കരിവെള്ളൂരിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹിയെ മരപ്പട്ടിക കൊണ്ട് മൂന്നംഗ സംഘം ആക്രമിച്ചു

പയ്യന്നൂർ : കരിവെള്ളൂരിൽ ക്ഷേത്ര പൂര മഹോത്സവം നടക്കുന്നതിനിടെ കമ്മിറ്റി ഭാരവാഹിയായ യുവാവിനെ സമീപത്തെ പറമ്പിലേക്ക് വിളിച്ചു കൊണ്ടുപോയി മൂന്നംഗ സംഘം ആക്രമിച്ചു.പെരിങ്ങോം ഐ.ടി.ഐ. ജീവനക്കാരനും കരിവെള്ളൂർ തെരു മoപ്പള്ളി ശ്രീ സോമേശ്വരി ക്ഷേത്രം സംരക്ഷണ സമിതി ജോയിൻ്റ് സെക്രട്ടറിയുമായ വടക്കേ മണക്കാട്ടെ ടി.ടി.വി.പവിത്രനെ ( 42 ))യാണ് മൂന്നംഗ സംഘം മരപ്പട്ടിക കൊണ്ടും, കൈ കൊണ്ട് മുഖത്തടിച്ചും ആക്രമിച്ചത് ഇന്നലെ രാത്രി 7.45 ഓടെ കരിവെള്ളൂർ തെരുവിൽ ക്ഷേത്ര പരിസരത്തെ പറമ്പിൽ വെച്ചാണ് അക്രമം.ക്ഷേത്രം ആൽത്തറയിൽ ഏഴു വയസുകാരനായ മകനോടൊപ്പം ഇരിക്കുകയായിരുന്ന പവിത്രനെ തെരുവിലെ സുനിൽ ആണ് സംസാരിക്കാനെന്ന വ്യാജേന കൂട്ടികൊണ്ടു പോയി സംഘം ചേർന്ന് ആക്രമിച്ചത്.ഇരുട്ടിൽ മറഞ്ഞു നിന്ന അജയൻ ,സജി എന്നിവർ ചേർന്ന് മരപ്പട്ടിക കൊണ്ട് തലക്കടിക്കാൻ ശ്രമിച്ചത് തടയാൻ ശ്രമിച്ചപ്പോൾ മുഖത്ത് പതിക്കുകയായിരുന്നു മരപ്പട്ടിക കൊണ്ട് അടിയേറ്റ് വലത് കാലിനും സാരമായി പരിക്കേറ്റു. ബഹളം കേട്ട് സമീപത്തെ കടയിലെ വ്യാപാരിയാണ് വിവരം ക്ഷേത്രപറമ്പിലുള്ളവരെ അറിയിച്ചത്.
തലക്കും മുഖത്തും വലത് കാലിനും സാരമായി പരിക്കേറ്റ പവിത്രനെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമവിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരും സംഘവും സ്ഥലത്തെത്തിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന പവിത്രൻ്റെ മൊഴി ഇന്ന് രാവിലെ രേഖപ്പെടുത്തിയ പോലീസ് വധശ്രമത്തിന് കേസെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: