മാനഭംഗ കേസിൽ പിടിയിലായ പ്രതി സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു; രണ്ടു കേസിലും പ്രതിയെ അറസ്റ്റു ചെയ്തു

ചെറുപുഴ: സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയായ 16 കാരിയെ ബൈക്കിലെത്തിയ യുവാവ് മുഖത്തടിച്ച് അപമാനിച്ചു. കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ വെച്ച് ബ്ലേഡ് കൊണ്ട് ഇടത്
കൈ ഞരമ്പു മുറിച്ചും കഴുത്ത് മുറിച്ചും ജീവനൊടുക്കാൻ ശ്രമിച്ചു. പാടിയോട്ടുച്ചാലിലെ ശരണൻ (19) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയം നിഷേധിച്ച 16 കാരിയെ ബൈക്കിലെത്തിയ യുവാവ് പാടിച്ചാൽ അയ്യപ്പക്ഷേത്രത്തിന് സമീപം വെച്ച് തടഞ്ഞ് കൈ കൊണ്ട് മുഖത്തടിക്കുകയായിരുന്നു. ബഹളം കേട്ട്ആളുകൾ കൂടുന്നതിനിടെ യുവാവ് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകി. കേസെടുത്ത ചെറുപുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇന്നലെജീവനൊടുക്കാൻ ശ്രമിച്ചത്.ആശുപത്രിയിലെത്തിച്ച് ഡോക്ടറുടെ പരിശോധന റിപ്പോർട്ടിന് ശേഷം സ്റ്റേഷനിലെത്തിച്ച് മാനഭംഗ കേസിന് പുറമെ ആത്മഹത്യാശ്രമത്തിനുമായി രണ്ടു കേസിൽ യുവാവിനെ അറസ്റ്റു ചെയ്ത് പോലീസ് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി