കണ്ണാടിപ്പറമ്പിലെ ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ അന്തരിച്ചു

കണ്ണൂർ: കേരള ഫോക് ലോർ അക്കാദമിയുടെ 2020ലെ ക്ഷേത്ര കലാ പുരസ്കാരം ലഭിച്ച കണ്ണാടിപ്പറമ്പിലെ ചേലേരി വലിയ പുരയിൽ ദിനേശൻ പെരുന്തട്ടാൻ അന്തരിച്ചു. മലബാറിലെ വിവിധ ക്ഷേത്രങ്ങളിലും കാവുകളിലും തിരുവാഭരണങ്ങളും തിരുവായുധങ്ങളും സ്വർണ്ണ പണിക്കാരനായ ദിനേശൻ നിർമിച്ചു കൊടുത്തിട്ടുണ്ട്. ഏറെ ആകർഷണീയമാണ് ഇദ്ദേഹത്തിൻ്റെ ശില്പചാതുരി. പതിനേഴാം വയസ്സു മുതൽ ബാധിച്ച സ്പൈനൽ മസ്കുലർ ഡിസ്ട്രോഫിയ എന്ന രോഗത്തെ അതിജീവിച്ചാണ് ഈ രംഗത്ത് വൈദഗ്ദ്യം തെളിയിച്ചിട്ടുള്ളത്. കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പെരുന്തട്ടാൻ സ്ഥാനം, 2020 വർഷത്തെ കേരള ഫോക്ലോർ അക്കാദമിയുടെ ക്ഷേത്ര കലാപുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഭാര്യ സീന, മക്കൾ സൂര്യ, ആദിത്യൻ. അച്ഛൻ പരേതനായ സി വി കൃഷ്ണൻ, അമ്മ ലക്ഷ്മി, സഹോദരങ്ങൾ രമേശൻ, രവീന്ദ്രൻ, പ്രകാശൻ, സുരേന്ദ്രൻ, സുധ, ധനേഷ്.