അഴിക്കൽ തുറമുഖത്തിന്‌ നേട്ടം

കണ്ണൂർ: അടിസ്ഥാന  സൗകര്യ  വികസനത്തിന്‌  ബജറ്റിൽ തുക അനുവദിച്ചത്‌ അഴീക്കൽ തുറമുഖത്തിന്‌  ഏറെ  പ്രയോജനപ്പെടും.  അഴീക്കൽ   ഉൾപ്പെടെ അഞ്ച്‌ തുറമുഖങ്ങൾക്ക്‌  41.51 കോടി രൂപയണ്‌ അനുവദിച്ചത്‌.  അഴീക്കൽ തുറമുഖത്ത്‌ ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിഎസ്) യുടെയും മറ്റ് സുരക്ഷാ ഏജൻസികളുടെയും മാനദണ്ഡപ്രകാരമുള്ള  സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നത്‌ ഏറെക്കുറെ പൂർത്തിയായി. കേന്ദ്ര ഷിപ്പിങ്‌ മന്ത്രലായമാണ്‌  ഇതിന്‌ അനുമതി  നൽകേണ്ടത്‌.  കണ്ടെയ്‌നറുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ഗോഡൗൺ സൗകര്യവും ഒരുക്കും. ഏപ്രിൽ 15നകം ഇതിന്റെ പണി തുടങ്ങും. 

എമിഗ്രേഷൻ  ക്ലിയറൻസിനുള്ള നടപടികൾ പൂർത്തിയായി.  ഇത്‌ കസ്‌റ്റംസിന്‌ കൈമാറി. തുറമുഖത്തെ മണൽ നീക്കംചെയ്യുന്ന പ്രവൃത്തിയും ഉടൻ തുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: