കണ്ണൂരിൽ ബസ്സിടിച്ച് വയോധിക മരിച്ചു: അഴീക്കോട് വൻകുളത്ത് വയൽ സ്വദേശി പ്രേമയാണ് മരിച്ചത്.

കണ്ണൂര്‍: കണ്ണൂര്‍ ബാങ്ക് റോഡിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കണ്ണൂർ ജില്ലാ ആശുപത്രി – അഴീക്കൽ ഫെറി റൂട്ടിൽ ഓടുന്ന റാണിയാസ് ബസ്സ് ഇടിച്ച് സ്ത്രീ മരിച്ചു. അഴീക്കോട് വൻകുളത്ത് വയൽ കൃഷ്ണന്റെ ഭാര്യ പ്രേമ (69) യാണ് ബസിടിച്ചു മരിച്ചത്. കണ്ണൂർ ക്വീൻസ് ബ്യൂട്ടി പാർലർ ജീവനക്കാരിയാണ്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: