പോക്സോ കേസിൽ തട്ടുകടക്കാരൻ പിടിയിൽ

ചന്തേര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പടന്നയിലെ തട്ടുകടക്കാരൻ പിടിയിൽ. ചെറുവത്തൂർ പടന്നയിൽ തട്ടുകട നടത്തുന്നകാഞ്ഞങ്ങാട് തായന്നൂർ എണ്ണപ്പാറ സ്വദേശി അനിൽകുമാറിനെ (50)യാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും കസ്റ്റഡിയിലെടുത്തത്. ഉദിനൂർ പരത്തിച്ചാലിൽ താമസിക്കുന്ന ഇയാൾ രണ്ടു ദിവസം മുമ്പാണ് 11കാരിയായ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുതറി ഓടിയകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദേശത്തെ തുടർന്ന് ബാലികയുടെ മൊഴിയെടുത്ത ചന്തേര പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെ അറസ്റ്റു രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: