ആംബുലന്‍സ് നിര്‍ത്തിയിട്ട ബസിലിടിച്ച് രോഗി തല്‍ക്ഷണം മരണപ്പെട്ടു

കാഞ്ഞങ്ങാട്: ആംബുലന്‍സ് നിര്‍ത്തിയിട്ട ബസിലിടിച്ച് രോഗി തല്‍ക്ഷണം മരണപ്പെട്ടു. ആംബുലന്‍സിലുണ്ടായിരുന്ന രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 11 മണിയോടെ ഹോസ്ദുര്‍ഗ് ട്രാഫിക് സര്‍ക്കിളിലെ ഫെഡറല്‍ ബാങ്കിന് മുമ്പിലുണ്ടായ അപകടത്തില്‍ കാസര്‍കോട് സീതാംഗോളി പെരുമദയിലെ സായിബാബയാണ്(54) തല്‍ക്ഷണം മരിച്ചത്. പെരുമദയിലെ പോസ്റ്റ്മാനാണ് സായിബാബ. ഹൃദയാഘാതത്തെതുടര്‍ന്ന് കുമ്പള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന സായിബാബയെ നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: