അഞ്ജാത വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു

 

 

മുണ്ടേരി: വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസിൽ എം ഷമൽ (28) ആണ് മരിച്ചത്. മൗവ്വഞ്ചേരി ബേങ്ക് മുണ്ടേരിമട്ട ബ്രാഞ്ചിൽ ബിൽ കലക്ടറാണ്. ഡി വൈ എഫ് ഐ പടന്നോട്ട് യൂനിറ്റ് സെക്രട്ടറി മുണ്ടേരി മേഖലാ കമിറ്റി അംഗം, സി പി ഐ എം പടന്നോട്ട് ബ്രാഞ്ചംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം 6.30നായിരുന്നു അപകടം. റോഡരികിലൂടെ നടക്കുകയായിരുന്ന ഷമലിൻ്റെ ദേഹത്ത് വാഹനമിടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ചക്കരക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.
യു വി രമേശ(സി പി ഐ എം പടന്നോട്ട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, മുൻ പഞ്ചായത്തംഗം)ൻ്റെയും ശോഭയുടെയും മകനാണ്. സഹോദരൻ: ശരത്ത് (ഗൾഫ്).

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: