കണ്ണൂർ കുറുവ സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കണ്ണൂർ: കുറുവ കടലായി സ്വദേശിയും റിയാദിലെ റൊസാന ഡ്രൈ നട്‌സ് ജീവനക്കാരനുമായിരുന്ന കുഴിപള്ളി വീട്ടിൽ സുനിൽ കുഴിപള്ളിയാണ് ( 50 ) ഹൃദയാഘാതം മൂലം ശുമേസി ആശുപത്രിയിൽ മരിച്ചത്.
ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു ,
പിതാവ് : പരേതനായ പവിത്രൻ കൂക്കിരി.
അമ്മ: ദമയന്തി കുഴിപള്ളി
ഭാര്യ: രശ്മി. മക്കൾ: ആർജിത്, അനാമിക, സഹോദരങ്ങൾ: സുജിത്ത്, സുമേഷ്, സീന.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ കിയോസ്‌ ജീവകാരുണ്യ പ്രവർത്തകൻ നവാസ് കണ്ണൂരിന്റെ പേരിൽ കുടുംബത്തിന്റെ സമ്മതപത്രം എത്തിക്കുകയും, റൊസാന കമ്പനി അധികൃതരുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു , ഇന്ന് രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സിൽ കോഴിക്കോട് എത്തിച്ച് ശനിയാഴ്ച (നാളെ) കാലത്ത് പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരചടങ്ങുകൾ നടക്കും .

മുജീബ് ജനത, അനിൽ ചിറക്കൽ , ഷൈജു പച്ച എന്നിവർ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: