ഇന്ധന-പാചക വാതക വില വർദ്ധനവ് ഉടൻ പിൻവലിക്കണം -ഹോട്ടലുടമസ്ഥ സംഘം

തലശ്ശേരി:കോവിഡ് പ്രതിസന്ധിയിൽ നിന്ന് പതുക്കെ കരകയറി വരുന്നതിനിടയിൽ അടിക്കടി ഉണ്ടാവുന്ന ഇന്ധന-പാചക വാതക വിലക്കയറ്റം ഹോട്ടലുകളുടെ നിലനിൽപിനെ തന്നെ സാരമായി ബാധിച്ചു തുടങ്ങിയതായി കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. – കഴിഞ്ഞ 6 മാസത്തിനകം 500 രൂപയോളം പാചകവാതകത്തിന് വില കൂടി;’ 1500 രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നത് – താങ്ങാനാവാത്ത വില വർദ്ധനവ് ഉടൻ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട വകുപ്പുകളോടും സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു – ലൈസൻസ് ഇല്ലാതെ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തുന്ന തട്ടുകടകൾ ഉൾപെടെയുള്ള അനധികൃത വഴിവാണിഭക്കാരെ നിയന്ത്രിക്കണം -കോവിഡും ഷിഗല്ലയും പടരുന്ന സാഹചര്യത്തിൽ ഇത്തരം കച്ചവടങ്ങൾ നിർത്തലാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. – .നഗരസഭാ ചെയർമാൻ ജമുനാ റാണി, വൈസ് ചെയർമാൻ വാഴയിൽ ശശി, ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ.അച്ചുതൻ എന്നിവർക്ക് വരുന്ന ഞായറാഴ്ച (ഫിബ്ര-14) ഹോട്ടൽ റവരത്ന ഇൻ ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണവും അനുമോദനവും നൽകും. വൈകിട്ട് 3ന് ചേരുന്ന അനുമോദന പരിപാടി സംഘടനാ സംസ്ഥാന ട്രഷറർ കെ.പി.ബാലകൃഷ്ണ പൊതുവാൾ  ഉത്ഘാഘാടനം ചെയ്യും. -വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് കെ.അച്ചുതൻ, സിക്രട്ടറി അബ്ദുൽ നാസർ, ട്രഷറർ സി.സി.എം.മഷൂർ, വർക്കിംഗ് പ്രസിഡണ്ട് കെ.പി.ഷാജി, വൈസ് ‘ പ്രസിഡണ്ട് ജയചന്ദ്രൻ ,രക്ഷാധികാരി എം.പി.ശശീന്ദ്രൻ പങ്കെടുത്തു.’

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: