നടാലിൽ വയോധികനെ ഇടിച്ച കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ : വയോധികന് പരിക്കേൽക്കാനിടയായ അപകടം വരുത്തി നിർത്താതെ പോയ കാർ പോലീസ് കസ്റ്റഡിയിലെടുത്തു . മുഴപ്പിലങ്ങാടെ ജംഷീറിനെ ( 24 ) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു . കഴിഞ്ഞ ഏഴിന് വൈകുന്നേരം 6.30 ന് നടാലിൽ ആയിരുന്നു അപകടം . കാൽനടയാത്രികനായ കിഴുന്നയിലെ ദിവാകരന് ( 78 ) ആണ് പരിക്കേറ്റത് . അപകടത്തിന് ശേഷം ജംഷീർ കെ.എൽ. 60 ഡി . 6738 കാർ നിർത്താതെ ഓടിച്ചുപോയിരുന്നു . കാറിൽ മൂന്നു പേരാണുണ്ടായിരുന്നത് . കാർ വാടകക്കെടുത്ത് കണ്ണൂരിൽ പോയി മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: