155 ലിറ്റര്‍ വാഷും വാറ്റു ഉപകരണങ്ങളും പിടികൂടി

തളിപ്പറമ്പ്: വീട്ടില്‍ വ്യാജചാരായം നിര്‍മ്മിക്കുന്ന സ്ഥലത്തുനിന്നും 155 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു. തളിപ്പറമ്പ് വെള്ളാട് ആശാന്‍കവലയില്‍ പരിപ്പായി വീട്ടില്‍ മുത്തുമണി എന്ന് വിളിക്കുന്ന സുജിത്ത് എന്നയാളുടെ വീട്ടിന് സമീപം വെച്ച് ഇയാളുടെ നേതൃത്വത്തില്‍ വന്‍ തോതില്‍ ചാരായം വാറ്റി വില്പന നടത്തുന്നുണ്ടെന്നുള്ള പരാതിയില്‍ നടത്തിയ റെയിഡിലാണ് വീടിന് തെക്കുവശത്തുള്ള ടോയ്ലറ്റിനോട് ചേര്‍ന്ന് 155 ലിറ്റര്‍ വാഷ്, ചാരായം വാറ്റാന്‍ പാകപ്പെടുത്തിയത് സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ആലക്കോട് എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫിസര്‍ പി.ആര്.സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ജി.മുരളീദാസ്, കെ.അഹമ്മദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വി.ധനേഷ്, ടി.വി.മധു, എം.സുരേന്ദ്രന്, വി.ശ്രീജിത്ത്, ഡ്രൈവര്‍ ജോജന്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ 11 ന് വെള്ളാട് നടത്തിയ റെയിഡില്‍ പി ആര് സജീവിന്റെ നേതൃത്വത്തില്‍ വെള്ളാട്, മാവുംഞ്ചാല് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ട് ലിറ്റര്‍ ചാരായം വീട്ടില്‍ സൂക്ഷിച്ചുവെച്ച കുറ്റത്തിന് വെള്ളാട് കാക്കനാട്ട് മാത്യു ജോസഫ്(52)വിന്റെ പേരില്‍ കേസെടുത്തു. പ്രതി വീട്ടിലില്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് എക്സൈസ് സംഘം അറിയിച്ചു.