അണ്ടലൂർ കാവിലെ ഉത്സവ നടത്തിപ്പ് തർക്കത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു

 

— — തലശ്ശേരി—- അണ്ടലൂർ കാവിലെ ഈ വർഷത്തെ ആണ്ടു തിറ കോവിഡ് വ്യാപന സാഹചര്യം മുൻനിർത്തി ചടങ്ങുകൾ മാത്രമാക്കി നാളെ തുടങ്ങും. ഇക്കാര്യം ക്ഷേത്ര ഭാരവാഹികൾ രാവിലെ മുതൽ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ ധർമ്മടത്തെ നാല് ഊരിലും അറിയിക്കും. ജില്ലാ കലക്ടരുടെയും പോലീസിൻ്റെയും നിർദേശ പ്രകാരമാണ് ക്രമീകരണങ്ങൾ — ദൈവത്താ റീശ്വര ഭക്തരുടെ വികാര വിശ്വാസമായ അണ്ടലൂർ തിറയുത്സവം ദൈവം പൊന്മുടി അണിഞ്ഞു തന്നെ നടത്താൻ ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകണമെന്ന ഒരു ഭക്തൻ്റെ ഹരജി പരിഗണിച്ച കേരള ഹൈക്കോടതി തർക്കത്തിൽ ഇടപെടാൻ വിസമ്മതിച്ചു.- പ്രസ്തുത വിഷയത്തിൽ മലബാർ ദേവസ്വം കമ്മീഷണറാണ് തീരുമാനം ഉണ്ടാക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട് – ഹരജിക്കാരൻ സ്വന്തം ചിലവിൽ ഹൈക്കോടതി ഉത്തരവ് മലബാർ ദേവസ്വം കമ്മീഷണർക്ക് എത്തിക്കണമെന്നും ഉത്തരവിട്ടാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് ടി.ആർ.രവി എന്നിവർ ഹരജി തീർപ്പാക്കിയത്. -അണ്ടലൂരിലെ പൊന്നാരത്ത് വീട്ടിൽ ടി.സി.അനൂപാണ് അഭിഭാഷകരായ കെ.മോഹന കണ്ണൻ, എ.ആർ.പ്രവിത, എച്ച്.പ്രവീൺ, ടി.വി. നീ മ എന്നിവർ മുഖേന മലബാർ ദേവസ്വം ബോർഡ് സിക്രട്ടറി, മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ, അസിസ്റ്റൻ്റ് കമ്മീഷണർ, അണ്ടലൂർ കാവ് എക്സിക്യുട്ടീവ് ഓഫീസർ, കാവ് ട്രസ്റ്റി ബോർഡ് എന്നിവരെ എ തൃകക്ഷികളാക്കി ഹരജി സമർപ്പിച്ചിരുന്നത് – ഇതിനിടെ ജ്യോത്സ്യ നിർദ്ദേശപ്രകാരമുള്ള ദേവഹിതമനുസരിച്ച് ഇത്തവണത്തെ ആചാരതിറ കെട്ടിയാട്ടങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് നടത്തുന്നത് ‘

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: