കണ്ണൂർ എയർപോട്ടിൽ നിന്നും കണ്ണൂർ റെയിൽവേ സ്റ്റേഷൻ വരെ കെഎസ്ആർടിസി സർവീസ് നാളെ മുതൽ

കണ്ണൂർ∙ കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ, തലശ്ശേരി ഡിപ്പോ എന്നിവിടങ്ങളിൽ നിന്ന് ഓരോ ലോ ഫ്ലോർ എസി സർക്കുലർ സർവീസുകൾ കണ്ണൂർ‌ വിമാനത്താവളത്തെയും കണ്ണൂർ‌, തലശ്ശേരി റെയിൽവേ സ്റ്റേഷനുകളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്നു. നാളെ 3നു മന്ത്രി എ.കെ.ശശീന്ദ്രൻ വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും.

വിമാനത്താവളത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി ഇ.പി.ജയരാജൻ അധ്യക്ഷത വഹിക്കും. 200 രൂപയാണ് ഒരു യാത്രക്കാരനിൽ നിന്ന് ഈടാക്കുക കണ്ണൂർ, തലശ്ശേരി ഡിപ്പോകളിൽ നിന്ന് എയർപോർട്ടിലേക്കു ബസ് പുറപ്പെടുന്ന സമയം– പുലർച്ചെ 5.00, 8.30, ഉച്ച 2.30, 6.30.എയർപോർട്ടിൽ നിന്ന് കണ്ണൂർ, തലശ്ശേരി ഡിപ്പോകളിലേക്കു ബസ് പുറപ്പെടുന്ന സമയം– രാവിലെ 7.00, 12.00, 5.00, രാത്രി 10.00

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: