കണ്ണൂർ സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: ഫസ്റ്റ് അബൂദബി ബാങ്ക് ജീവനക്കാരൻ ദുബൈയിൽ നിര്യാതനായി. കണ്ണൂർ ചാലാട് പള്ളിക്കുന്നിലെ ടി.കെ. ദിലീഷാണ് (46) മരിച്ചത്. ദേര സിറ്റി സെൻറർ ബാങ്കിലായിരുന്നു ജോലി. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ്. പരിശോധനയിൽ കോവിഡ് പോസിറ്റിവായിരുന്നു. ഹൃദയാഘാതവും മരണകാരണമാണ്. പിതാവ്: മുകുന്ദൻ. മാതാവ്: വിലാസിനി. ഭാര്യ: വൃന്ദ.