മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ് യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു

ദുബായ് ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ സിങ്ങിനെ യുഎഇ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു. സ്കോട്ടിഷ് ക്രിക്കറ്റർ ഡഗ്ഗീ ബ്രൌണിനു പകരക്കാരനായാണ് റോബിൻ സിങ്ങിനെ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് പരിശീലകനായി നിയമിച്ചത്. 

ഇന്ത്യൻ എ ടീം, മുംബൈ ഇന്ത്യൻസ്, ഹോങ്കോങ് എന്നീ ടീമുകളെ പരിശീലിപ്പിച്ച പരിചയവുമായാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുഎഇ ടീമിലേക്കെത്തുന്നത്. 1989 മുതൽ 2001 വരെ 136 ഏകദിനങ്ങളിൽ റോബിൻ സിങ് ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: