ബേക്കറിയിൽനിന്നും പണമടങ്ങിയ പഴ്സ് മോഷ്ടിച്ചയാൾ അറസ്റ്റിൽ

പയ്യന്നൂർ : ബേക്കറിയിൽനിന്നും പണമടങ്ങിയ പഴ്സ് മോഷ്ടിച്ചയാളെ സിസിടിവിയുടെ സഹായ ത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തു . വയനാട് വെള്ളമുണ്ടയിലെ സയ്ദ് ഹൗസിൽ മഹമൂദിനെ ( 29 ) യാണു പയ്യന്നൂർ പ്രിൻസിപ്പൽ എസ്ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത് . ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും . കഴിഞ്ഞ ഏഴിനു കോത്തായിമുക്കി ലെഡ്രീം ബേക്കറിയിലായിരുന്നു സംഭവം . ബേക്കറി സാധനങ്ങൾ വാങ്ങാനെത്തിയ വെള്ളൂർ പങ്ങ ടത്ത എൻ . പി . രവി പണമെടുക്കു ന്നതിനിടയിൽ ബേക്കറിയിൽ മറ ന്നുവച്ച പഴ്സാണു പ്രതിമോഷ്ടിച്ചത് . പലയിടങ്ങളിലും അന്വേഷിച്ചു കണ്ടെത്താതെ വന്നപ്പോഴാണു രവി പയ്യന്നൂർ പോലീസിൽ പരാതിപ്പെട്ടത് . ബേക്കറിയിലെ നി രീക്ഷണ കാമറ ദൃശ്യങ്ങൾ സൂ ക്ഷ്മമായി പരിശോധിച്ചതിലൂടെ കണ്ടെത്തിയ പ്രതിയെ തിരിച്ചറി യുന്നതിനു പോലീസിന് ഒട്ടേറെ ബുദ്ധിമുട്ടേണ്ടി വന്നു . ദിവസങ്ങ ൾ നീണ്ട അന്വേഷണങ്ങൾക്കൊ ടുവിലാണു രാമന്തളിയിൽ നിർമാണ പ്രവർത്തികൾ ചെയ്തിരുന്ന പ്രതിയെ പോലീസിനു കണ്ട ത്താനായത് . രവിയുടെ പഴ്സും മ റ്റൊരു പഴ്സും പ്രതിയിൽനിന്നും പോലീസ്കകണ്ടെത്തിയിട്ടുണ്ട് . എ എസ്ഐ ടോമിയും പ്രതിയെ പി ടികൂടുന്നതിന് എസ് ഐ ശ്രിജിത്തിനെ സഹായിച്ചു .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: