തലശ്ശേരിയിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച

തലശ്ശേരി:  ചിറക്കര കെ.ടി.പി മുക്കിലെ സഫമൻസിൽ സി.ബീവിയുടെ വീട്ടിലാണ് കവർച്ച നടന്നത്..തിങ്കളാഴ്ച്ച ബീവി മൂത്ത മകന്റെ വീട്ടിലെക്ക് പോയിരുന്നു. ചൊവ്വാഴ്ച്ച വൈകുന്നേരം ബീവിയുടെ മറ്റൊരു മകൻ വീട്ടിൽ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത് .പ്രധാന ഗേറ്റിന്റെയും ഉമ്മറത്തെ വാതിലിന്റെയും പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത് . മുറികളിലെ അലമാരകൾ തകർത്ത് 15000 രൂപ മോഷ്ടിച്ചു .സ്വർണ്ണാഭരണം സൂക്ഷിച്ച അലമാരയുടെ പൂട്ട് തകർക്കാൻ സാധിക്കാത്തതിനാൽ ആഭരണങ്ങൾ നഷ്ട്ടപ്പെട്ടില്ല. മോഷ്ടാവിന്റെ തെന്ന് കരുതുന്ന കമ്പിപ്പാര, കൊടുവാൾ വീട്ടിൽ നിന്നും എടുത്ത ഒരു കൊടുവാൾ എന്നിവ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.മുറികളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.തലശ്ശേരി പ്രിൻസിപ്പൽ എസ്.ഐ.ബിനു മോഹൻ, വിരലടയാള വിദഗ്ദ്ധർതുടങ്ങിയവർ സ്ഥത്തെത്തി പരിശോധ‌ ന നടത്തി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: