കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുഹൈബ് രണ്ടാം രക്തസാക്ഷിദിനം ആചരിച്ചു.

മട്ടന്നൂർ : മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ശുഹൈബ് എടയന്നൂരിന്റെ രക്തസാക്ഷിത്വത്തിന് രണ്ട് വയസ്സ്. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ മട്ടന്നൂർ ടൗണിൽ പുഷ്പാർച്ചന നടത്തി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, അശ്വിൻ മട്ടന്നൂർ, ആദർശ് കൊതേരി, നിധിൻ.എ.കെ, അജ്നാസ് നെടുവട്ടംകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. ശുഹൈബ് രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി മട്ടന്നൂർ നിയോജകമണ്ഡലത്തിൽ കെ.എസ്.യു നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് മട്ടന്നൂർ ഗവണ്മെന്റ് ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: