കെ.എസ്.എസ്.പി.യു നാറാത്ത് യൂണിറ്റ് വാർഷിക സമ്മേളനം: എം സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.

നാറാത്ത്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) നാറാത്ത് യൂണിറ്റ് വാർഷിക സമ്മേളനം സി വി കുഞ്ഞിരാമൻ നഗർ (ഇ കെ നായനാർ സ്മാരക വായനശാല) ൽ ജില്ലാ കമ്മിറ്റി മെമ്പർ എം സരോജിനി ടീച്ചർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കെ എം കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.
യുണിറ്റ് സെക്രട്ടറി പി പി മോഹനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ കെ രാജൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
രക്ഷാധികാരി ടി കമ്മാരൻ നായർ, കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗവും റിട്ടേണിങ്ങ് ഓഫീസറുമായ വി വി ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ജോ: സെക്രട്ടറി സി.ടി ബാബുരാജ് സ്വാഗതവും
വൈസ് പ്രസിഡണ്ട് എം വി ബാലകൃഷ്ണ പണിക്കർ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി കെ എം കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡണ്ട്) യു പി മുഹമ്മദ് കുഞ്ഞി, എം വി ബാലകൃഷ്ണ പണിക്കർ,
എൻ പത്മജ ടീച്ചർ (വൈസ് പ്രസിഡണ്ട്) പി പി മോഹനൻ (സെക്രട്ടറി)
സി ടി ബാബുരാജ്, കെ ശ്യാമ സുന്ദരൻ, കെ വി നന്ദിനി ടീച്ചർ (ജോ: സെക്രട്ടറി) കെ കെ രാജൻ മാസ്റ്റർ (ട്രഷറർ)
എന്നിവരെയും രക്ഷാധികാരിയായി ടി കമ്മാരൻ നായരെയും തെരഞ്ഞെടുത്തു.