ജാതി മത ഭേതമന്യേ കളരിപഠനം: എം ജി എസ് കളരി സംഘത്തിന്റെ ഒൻപതാമത് കളരി പഠനകേന്ദ്രം ഉദ്ഘാടനം

കണ്ണൂർ: കമ്പിൽ ചെറുകുന്ന് മനയത്ത് തെക്കയിൽ മനയത്ത് വടക്കയിൽ തറവാടുകൾ സംയുക്തമായി എം.ജി.എസ് കളരി സംഘവുമായി ചേർന്ന് കമ്പിൽ ചെറുകുന്നിൽ എം.ജി.എസ് കളരി സംഘത്തിന്റെ 9 താമത്തെ കളരി പഠനകേന്ദ്രം സ്ഥാപിക്കുന്നു. ഉദ്ഘാടനം ഞായറാഴ്ച് 10 മണിക്ക് ശ്രീ പി.പി.സദാനന്ദൻ ഡി വൈ എസ് പി (കണ്ണൂർ) നിർവ്വഹിക്കുന്നു. സ്വാഗതം മനയത്ത് തെക്കയിൽ പാർത്ഥസാരഥി, അദ്ധ്യക്ഷൻ കെ രാമകൃഷ്ണൻ, മുഖ്യ പ്രഭാഷണം കെ.പി അബ്ദുൾഖാദർ. ഷമീമ ടി.വി, പി ദിനേശൻ ഗുരുക്കൾ, ശ്രീധരൻ സംഘമിത്ര, കെ.എം ശിവദാസൻ, എം രാജീവൻ, ടി കിഷോർ, ടി.വി മധുകുൻ തുടങ്ങിയവർ ആശംസയും എം.ടി ചന്ദ്രൻ നന്ദിയും അറിയിക്കും തുടർന്ന് പി.ദിനേശൻ ഗുരുക്കളുടെ നേതൃത്വത്തിൽ തെക്കൻ, വടക്കൻ, കടത്തനാടൻ രീതിയിലുള്ള ഗംഭീര കളരിപ്പയറ്റ് പ്രദർശ്ശനവും ഉണ്ടായിരിക്കും. കഴിഞ്ഞ ദിവസം ജപ്പാനിൽ നിന്നുമുള്ള കളരിപഠനസംഘം സ്ഥലം സന്ദർശിച്ചു.
ജാതി മത സ്ത്രീ പുരുഷ ഭേതമന്യേ ഏവർക്കും കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കും.
വിശദവിവരങ്ങൾക്ക് വിളിക്കുക 9747164838, 9947651415

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: