ജിദ്ദ കെഎംസിസി യുടെ ഹബീബ് റഹ്മാൻ അവാർഡിന് ഷജീർ ഇഖ്‌ബാൽ അർഹനായി.

ജിദ്ദ കെഎംസിസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ

മൂന്നാമത് അഡ്വക്കേറ്റ് ഹബീബ് റഹ്മാൻ അവാർഡിന് കണ്ണൂർ ജില്ലാ എംഎസ്എഫ് പ്രസിഡന്റ് ഷജീർ ഇഖ്‌ബാലിനെ തെരഞ്ഞെടുത്തതായി ജൂറി ചെയര്മാന് അഡ്വക്കേറ്റ് അബ്ദുൽ കരീം ചേലേരി കണ്ണൂരിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ഒട്ടേറെ വര്ഷങ്ങളായി വിദ്യാർത്ഥി സംഘടന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഷജീർ ഇഖ്‌ബാൽ ആ മേഖലയിൽ നടത്തിയ നിസ്സീമമായ പ്രവർത്തനത്തിന്റെ അംഗീകാരമായാണ് അവാർഡിനായി തെരഞ്ഞെടുത്തത്.

പെരിങ്ങോം സ്വദേശികളായ ഇഖ്‌ബാൽ-സക്കീന എന്നവരുടെ മകനായ ഷജീർ ഇഖ്‌ബാൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് B pharm ബിരുദവും, കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നിന്ന് ജേർണലിസത്തിൽ പിജി ഡിപ്ലോമയും കരഗതമാക്കിയിട്ടുണ്ട്.

ജൂറി അംഗങ്ങളായ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മുതിർന്ന കെഎംസിസി നേതാവ് എസ്എൽപി മുഹമ്മദ് കുഞ്ഞി എന്നിവരും ജിദ്ദ കെഎംസിസി സ്റ്റേറ്റ് ഭാരവാഹി അബ്ദുല്ല പാലേരിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഫെബ്രവരി അവസാന വാരം ജിദ്ദയിൽ നടക്കുന്ന പരിപാടിയിൽ വെച്ച് പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് വിതരണം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: