താഴെ കായലോട് മൈലുള്ള മെട്ട റോഡ് ടാറിങ്ങ് പണി പുരോഗമിക്കുന്നു

മമ്പറം: വിവിധ സംഘടനകളുടെ ഏറെ കാലത്തെ പ്രതിക്ഷേധങ്ങൾക്കും സ മരങ്ങൾക്കും ഒടുവിൽ താഴെ കായലോട് മൈലുള്ളിമെട്ട മെക്കാടം ടാറിങ്ങ് ആരംഭിച്ചു..

റോഡ് തകർന്ന് തരിപ്പണമായിട്ടും പണി ആരംഭിക്കാത്തത് നാട്ടുകാരെ ഏറെ വലച്ചിരുന്നു ഒരു വശത്ത് യാത്ര ദുരിതവും മറുവശത്ത് പൊടിശല്യവും കാരണം റോഡിൽ ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയായിരുന്നു ..

പിണറായി ആശുപത്രി മുതൽ മൈലുള്ളിമെട്ട വരെ ഉള്ള 10 കിലോമീറ്റർ റോഡ് ടാറിങ്ങിന് കേന്ദ്ര റോഡ് ഫണ്ടിൽ നിന്ന് 14 കോടി രൂപ അനുവദിച്ചത് എന്നാൽ വിവിധ കാരണങ്ങളാൽ താഴെ കായലോട് മൈലുള്ളിമെട്ട വരെ ഉള്ള റോഡ് പണി നീണ്ടുപോവുകയായിരുന്നു….

പൊടിശല്യവും യാത്രാദുരിതവും ഇവ പരിഗണിച്ച് നിലവിൽ താഴെ കായലോട് പറമ്പായി പള്ളി വരെ യുള്ള പണിയാണ് പൂർത്തിയായത് പഴയപാലം കലുങ്ക് എന്നിവ പൊളിച്ചുമാറ്റി പുതിയത് നിർമ്മിച്ച് വരുന്നു വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള ഭാഗങ്ങളിലും റോഡിന്റെ ഇരുവശത്തും ഓവുചാലുകൾ നിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: