അശ്രഫ് ആഡൂര് കഥാപുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന അശ്രഫ് ആഡൂരിന്റെ സ്മരണാര്‍ത്ഥം സൗഹൃദക്കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ അശ്രഫ് ആഡൂര് കഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 25,001 രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം പ്രസിദ്ധീകരിക്കാത്ത ഒറ്റക്കഥയ്ക്കാണ് നല്‍കുക. പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാം. അശ്രഫിന്റെ ചരമദിനമായ മാര്‍ച്ച് 31 ന് കണ്ണൂരില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന തീയതി 2020 ഫിബ്രവരി 15. വിലാസം: കണ്‍വീനര്‍, അശ്രഫ് ആഡൂര് പുരസ്‌കാരസമിതി, പി ഒ ചിറക്കല്‍, കണ്ണൂര്‍, പിന്‍ 670011, ഫോണ്‍: 9995597185

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: