എടക്കാട് ലിറ്റററി ഫെസ്റ്റിവൽ ഫെബ്രു. 16ന്; എഴുത്തച്ഛൻ പുരസ്കാര ജേതാവ് എം മുകുന്ദൻ മുഖ്യാതിഥിയായി എത്തുന്നു

എടക്കാട്: എടക്കാട് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് ലിറ്റററി ഫെസ്റ്റിവൽ സംഘടിപ്പിക്കും. പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ മുഖ്യാതിഥിയായി എത്തും.

സാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ അവാർഡ് നേടിയ കഥാകൃത്ത് വിനോയ് തോമസിന് എം മുകുന്ദൻ പുരസ്കാരം സമർപ്പിക്കും. കഥാ സംവാദം, കവി സമ്മേളനം, ‘ഭൂമിക’ മാഗസിൻ പ്രകാശനം, പ്രദേശത്തെ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രദർശനം, സാഹിത്യ മത്സരങ്ങൾ, പ്രമുഖ ഗസൽ ഗായകൻ കബീർ ഇബ്രാഹിമിന്റെ ഗസൽ മെഹഫിൽ തുടങ്ങിയ പരിപാടികളുണ്ടാകും. എഴുത്തച്ഛൻ പുരസ്കാര ജേതാവായ എം .മുകുന്ദന് ഉജ്വലമായ പൗരസ്വീകരണവും നൽകുന്നുണ്ട്.

ഉച്ചക്ക് 2.30 മുതൽ നടക്കുന്ന ഫെസ്റ്റിവലിൽ പി.കെ. പാറക്കടവ്, എൻ. ശശിധരൻ, വി.എസ്. അനിൽകുമാർ, പവിത്രൻ തീക്കുനി, ടി.പി. വേണുഗോപാലൻ, ദിവാകരൻ വിഷ്ണുമംഗലം, സോമൻ കടലൂർ, ഡോ. എ.ടി. മോഹൻരാജ്, ദാമോദരൻ കുളപ്പുറം, കെ.ടി. ബാബുരാജ്, രമേശൻ ബ്ലാത്തൂർ, ഡോ. ലിജി നിരഞ്ജന തുടങ്ങിയ നിരവധി എഴുത്തുകാർ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: