അഹ്ലൻ മാങ്കടവ് സീസൺ 3 ന് ഗംഭീര തുടക്കം.
ഫെബ്രുവരി 23 ന് നടത്തപ്പെടുന്ന മാങ്കടവ് പ്രവാസി കൂട്ടായ്മയുടെ സ്നേഹ സംഗമം അഹ്ലൻ മാങ്കടവ് സീസൺ 3 ന് ഇന്നലെ തുടക്കം കുറിച്ചു.
കൂട്ടായ്മയുടെ കായിക വിഭാഗം സംഘടിപ്പിച്ച ഫുട്ബോൾ ടൂര്ണമെന്റോടെ ഈ വർഷത്തെ അഹ്ലൻ മാങ്കടവിന് തുടക്കമായി. ഇന്നലെ രാത്രി 8 മണിക്ക് , സ്കൗട്സ് സ്ക്കൂൾ മൈതാനിയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണ്ണമെന്റ് കൂട്ടായ്മയുടെ മുതിർന്ന അംഗമായ കെ പി നാസർ ടൂർണ്ണമെന്റ് കിക്കോഫ് ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സി എച്ച് മുഹമ്മദലി , സെക്രട്ടറി എം വി സമീർ , അഹ്ലൻ മാങ്കടവ് ചെയർമാൻ ഷകീർ മുണ്ടോൻ , കൺവീനർ എം വി അബ്ദുള്ള , കൂട്ടായ്മ സീനിയർ അംഗം കെ പി അബ്ദുൽ റഷീദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
അബുദാബി , ദുബായ് , ഷാർജ ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരച്ചു. വാശിയേറിയ പോരാട്ടങ്ങളിലൂടെ ഫൈനലിൽ പ്രവേശിച്ച ദുബായ് , ഷാർജ ടീമുകൾ മികച്ച പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. ഫൈനലിൽ ഓരോ ഗോളടിച്ച് നിശ്ചിത സമയത്തിലും , നാല് വീതം ഗോളുകളടിച്ച് പെനാൽട്ടി ഷൂട്ടൗട്ടിലും സമനില പാലിച്ച ടീമുകൾ …. നിറഞ്ഞ കാണികളുടെ മുൻപിൽ ഫുട്ബോൾ ആവേശം വാനോളമുയർത്തി . ഒടുവിൽ നറുക്കെടുപ്പിലൂടെ ഷാർജ ടീമിനെ അഹ്ലൻ മാങ്കടവിന്റെ ഭാഗമായ ആദ്യ ഫുട്ബോൾ ടൂർണമെന്റിലെ ചാമ്പ്യന്മാരായി തെരഞ്ഞെടുക്കുകയായിരുന്നു.
വിജയികളായ ഷാർജ ടീമിന് അഹ്ലൻ മാങ്കടവ് ചെയർമാൻ ശകീർ മുണ്ടോൻ , സ്പോർട്സ് ആൻഡ് ഇവന്റസ് വൈസ് ചെയർമാൻ സി എച്ച് നാസർ എന്നിവർ ചേർന്ന് ട്രോഫി നൽകി , റണ്ണേഴ്സ് അപ്പായ ദുബായ് ടീമിന് അഹ്ലൻ മാങ്കടവ് കൺവീനർ എം വി അബ്ദുള്ള ട്രോഫി നൽകി.
ടൂർണമെന്റിലെ മികച്ച താരമായി ഷാർജയുടെ ജുനൈദിനെയും , മികച്ച ഡിഫൻഡറായി അബു ദാബിയുടെ സി എച്ച് ഷഹബാസിനെയും , മികച്ച ഗോൾകീപ്പറായി ദുബൈയുടെ ഷിഹാബിനെയും തെരഞ്ഞെടുത്തു.
സ്പോർട്സ് ആംഡ് ഇവന്റസ് ചെയർമാൻ ടി കെ റയീസ് , വൈസ് ചെയർമാൻ സി എച്ച് നാസർ , സി എച്ച് നിസാർ , കെ പി നൗഷാദ് , എം വി മുഹമ്മദ് കുഞ്ഞി , ശകീർ മുണ്ടോൻ , എം വി അബ്ദുള്ള തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. കൂട്ടായ്മ ട്രഷറർ സി എച്ച് ഹാഷിം നന്ദി പറഞ്ഞു . കൂട്ടായ്മയുടെ മറ്റ് ഭാരവാഹികളും പ്രവർത്തകരും യു എ ഇ യിലുള്ള അനേകം മാങ്കടവുകാരും ടൂർണ്ണമെന്റിൽ സംബന്ധിച്ചു
https://play.google.com/store/apps/details?id=com.kannur.varthakal
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ്
ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal