കണ്ണൂരിൽ നാളെ (ജനുവരി 13 ബുധനാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊറ്റാളി മുത്തപ്പന്‍ കാവ് പരിസരം, അത്താഴക്കുന്ന് ഗള്‍ഫ് ഹൗസ് പരിസരം, അത്താഴക്കുന്ന് അംബേദ്കര്‍ കോളനി വരെയുള്ള ഭാഗങ്ങളില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടോത്ത്, ഗവ.ആശുപത്രി പരിസരം, കൊക്കാനിശ്ശേരി, പൊലീസ് സ്റ്റേഷന്‍ പരിസരം, സെന്‍ട്രല്‍ ബസാര്‍, പഴയ ബസ്സ്റ്റാന്റ് എന്നീ ഭാഗങ്ങളില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍, തെരു, ടൈഗര്‍  മുക്ക്, ഇ എസ് ഐ, പി വി എന്‍, മാര്‍വാ ടവര്‍, അഞ്ജു ഫാബ്രിക്കേറ്റര്‍സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒറന്നിടത്തുചാല്‍, ചുമടുതാങ്ങി,  കോക്കാട്, ബൈപ്പാസ് റോഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അറക്കാവ്, മുല്ലക്കൊടി, മുല്ലക്കൊടി കടവ് എന്നീ ഭാഗങ്ങളില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആനിച്ചേരി, കണ്ണാം കുഴി, ചെറാട്ട്, കുന്നിന് കിഴക്ക്, സംസ്‌കൃത യൂനിവേഴ്‌സിറ്റി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഒമ്പത്  മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പിക്കടവ്, വള്ളുവന്‍ കടവ്, മന്ന, ചെങ്ങിണിക്കണ്ടി, പുല്ലൂപ്പി,  കെ പി എ ടൗണ്‍, കണ്ണാടിപ്പറമ്പ ടാക്കീസ് റോഡ്, കപ്പാലം, വി പി കോംപ്ലക്‌സ്, ആര്‍ ഡബ്ല്യു എസ് എസ് കണ്ണാടിപ്പറമ്പ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഋഷിമന്ദിരം, പൈക്കാട്ടുകുനി, വയലളം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും പെരിങ്ങളം, കുട്ടിമാക്കൂല്‍ ഒന്ന് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെയും കുട്ടിമാക്കൂല്‍ രണ്ട്, ത്രിവേണി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11  മുതല്‍ ഉച്ചക്ക് ഒരു മണി വരെയും ഉക്കണ്ടന്‍ പീടിക, പപ്പന്‍ പീടിക, ഒമാന്‍ കോംപ്ലക്‌സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാര്യപ്പള്ളി ടൗണ്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദുതി മുടങ്ങും
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാമത്തെരു, ചാലുവയല്‍, വനജ, പടിഞ്ഞാറെമൊട്ട, ശങ്കരന്‍കട, പനങ്കാവ്  ഭാഗങ്ങളില്‍ ജനുവരി 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: