വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ സപ്ലൈ ഡിവിഷന് കീഴിലെ താണ, തലശ്ശേരി, പെരളശ്ശേരി സബ്ഡിവിഷന്‍ ഓഫീസുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് മാസത്തേക്ക് വളണ്ടിയര്‍മാരെ നിയമിക്കുന്നു.  ഐ ടി ഐ/ഡിപ്ലോമ (സിവില്‍/മെക്കാനിക്കല്‍) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.  അഴീക്കോട്, വളപട്ടണം, ചിറക്കല്‍ പഞ്ചായത്ത് നിവാസികള്‍ക്ക് ്താണ സബ് ഡിവിഷന്‍ ഓഫീസിലേക്കും കോട്ടയം പാട്യം ധര്‍മ്മടം പഞ്ചായത്ത് നിവാസികള്‍ക്ക് തലശ്ശേരി മോറക്കുന്ന്  സബ് ഡിവിഷന്‍ ഓഫീസിലേക്കും പെരളശ്ശേരി, അഞ്ചരക്കണ്ടി, എരഞ്ഞോളി, മുഴപ്പിലങ്ങാട്, പിണറായി, വേങ്ങാട്, ചെമ്പിലോട്, കടമ്പൂര്‍, കതിരൂര്‍ പഞ്ചായത്ത് നിവാസികള്‍ക്ക് പെരളശ്ശേരി മൂന്നുപെരിയ  സബ് ഡിവിഷന്‍ ഓഫീസിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 15ന് രാവിലെ 10.30 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട ഓഫീസുകളില്‍ ഹാജരാകണം.

കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിനോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഒഴിവുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്റ്(ഗൈനക്കോളജി), പീഡിയാട്രീഷന്‍, ആര്‍ എം ഒ (അലോപ്പതി) എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് എം ബി ബി എസ്, എംഡി/എംഎസ്(ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജി)യും  പീഡിയാട്രീഷന് എം ബി ബി എസ്, എംഡി(പീഡിയാട്രിക്‌സ്) യുമാണ് യോഗ്യത. പി ജി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമക്കാരെയും പരിഗണിക്കും.
ആര്‍ എം ഒക്ക് എം ബി ബി എസ് (ഒബ്സ്റ്റട്രിക്‌സ് ആന്റ് ഗൈനക്കോളജിയിലുള്ള ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന) ആണ് യോഗ്യത.  ടി സി എം സി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.  വനിതകള്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
അപേക്ഷകര്‍ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയും സഹിതം ജനുവരി 14 ന് (രാവിലെ 10 മണി ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 11.30 –  പീഡിയാട്രീഷന്‍, ഉച്ചക്ക് 2.30 ആര്‍ എം ഒ) പരിയാരം ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2800167.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: