കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണവുമായി മൂന്ന് പേർ കസ്റ്റംസ് പിടിയിൽ

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണ വേട്ട. ഒരു കോടി പത്തുലക്ഷം രൂപയുടെ 2389 ഗ്രാം സ്വർണവുമായി 3 പേരെ കസ്റ്റംസ് പിടികൂടി. കാസർകോട് ഉപ്പള സ്വദേശി അഷ്റഫിൽ നിന്നും 591 ഗ്രാമും, കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ബഷീറിൽ നിന്നും 815 ഗ്രാമും, കോഴിക്കോട് കക്കട്ടിൽ സ്വദേശി റഷീദിൽ നിന്നും 983 ഗ്രാമും സ്വർണമാണ് പിടികൂടിയത്. എന്നിവരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്. രണ്ടുപേർ ദുബായിൽ നിന്നും ഒരാൾ ബഹ്റൈൻ നിന്നും എത്തിയതായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, ഓഫിസർമാരായ പികെ ഹരിദാസ്, എസ് നന്ദകുമാർ, കെ ഹബീബ്, ദിലീപ് കൗശൽ, മനോജ് കുമാർ യാദവ്, ജോയ് സെബാസ്റ്റ്യൻ, മല്ലിക കൗശിക്, കെടിഎം രാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.
– അബൂബക്കർ പുറത്തീൽ.