”സൗഹൃദ സംഗമം 2020”

തോട്ടട: വിരമിച്ച ഐ ടി ഐ ജീവനക്കാരുടെ കൂട്ടായ്മ ”സൗഹൃദം ഐ ടി ഐ കണ്ണൂർ ”സംഘടിപ്പിച്ച ”സൗഹൃദ സംഗമം 2020” തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.

ചടങ്ങിൽ വിരമിച്ച 75 വയസ്സ് തികഞ്ഞവരെ ആദരിച്ചു.
പ്രസിഡണ്ട് എൻ ഒ നാരായണൻ അദ്ധ്യക്ഷനായിരുന്നു.
വി പി നാരായണൻ അനുസ്മരണപ്രമേയവും
സെക്രട്ടറി എ സി ജനാർദനൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ പി ജയാനന്ദൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കണ്ണൂർ ഐ ടി ഐ വൈസ് പ്രിൻസിപ്പാൾ കെ പ്രസന്ന, സ്റ്റാഫ് സെക്രട്ടറി കെ പ്രമോദ്
എൻ വി രമേശൻ എന്നിവർ ആശംസാപ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി പി ഭാസ്ക്കരൻ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
കെ വി കുഞ്ഞിരാമൻ നന്ദി പറഞ്ഞു.

കണ്ണൂർ ഐ ടി ഐ യുടെ തുടക്കം മുതൽ വിവിധ ഘട്ടങ്ങളിൽ ജോലി ചെയ്ത് വിരമിച്ച വിവിധ ജില്ലകളിൽ നിന്നെത്തിച്ചേർന്നവർ പരസ്പരം ഓർമ്മകൾ പങ്കുവെച്ച സൗഹൃദ സംഗമം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: