ഭരണഘടന സന്ദേശയാത്ര ജില്ലയിൽ 15 മുതൽ

കേരള നിയമസഭയും പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ഭരണഘടന സന്ദേശയാത്രയ്ക്ക് ജില്ലയിൽ പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. ജനുവരി 15 ന് 11 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിലാണ്  ആദ്യ സ്വീകരണം. നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 

15 ന് ഉച്ച മൂന്നു മണിക്ക് തളിപ്പറമ്പ് ടൗൺ സ്‌ക്വയറിലും അഞ്ചു മണിക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിലുമാണ്  സ്വീകരണം. വൈകീട്ട് ആറിന് തലശേരിയിൽ സമാപനം. 16ന്  കൂത്തുപറമ്പിലും, ഇരിട്ടിയിലുമാണ് സ്വീകരണം. പൗരാവകാശങ്ങൾ ജനങ്ങളിലെത്തിക്കുക, ഭരണഘടന ഉറപ്പാക്കുന്ന സമത്വം സ്വാതന്ത്ര്യം എന്നിവയെപ്പറ്റി അവബോധനം നൽകുക തുടങ്ങിയ ഉദ്ദേശ്യത്തോടെ സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലയാണ് സന്ദേശ യാത്ര നയിക്കുന്നത്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: