കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ നിന്ന് മുംബൈയിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ആരംഭിച്ചു. രാത്രി 11-ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഒരു മണിക്ക് മുംബൈയിലെത്തും. കണ്ണൂരിലേക്കുള്ള വിമാനം രാത്രി 12.45-ന് മുംബൈയില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 2.45-ന് കണ്ണൂരില്‍ എത്തും.
വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് മുംബൈയിലേക്കുള്ള സര്‍വീസിന് തുടക്കമായത്. ഗോ എയറിന്റെ എയര്‍ബസ് 320 ആണ് മുംബൈയിലേക്ക് പറക്കുന്നത്. മുംബൈയിലേക്ക് 3162 രൂപയും തിരിച്ച്‌ കണ്ണൂരിലേക്ക് 2999 രൂപയുമാണ് കുറഞ്ഞ നിരക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: