പോളിംഗ് സാമഗ്രികള്‍ കൈപ്പറ്റണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോടാനുബന്ധിച്ച് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി സമയം ക്രമീകരിച്ചു. വിതരണ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് http://www.edrop.gov.in വെബ്സൈറ്റില്‍ ‘know your posting’ പരിശോധിച്ച് വിതരണ കേന്ദ്രത്തില്‍ എത്തി ചേരേണ്ട സമയം അറിയാവുന്നതാണ്. ഡിവിഷന് നമ്പര്‍, സമയം എന്നീ ക്രമത്തില്‍ ചുവടെ.
21 മുതല്‍ 35 വരെ – രാവിലെ എട്ട് മണി. 14 മുതല്‍ 20 വരെയും, 36 മുതല്‍ 41വരെയും – 10 മണി. എട്ട് മുതല്‍ 13 വരെയും, 42 മുതല്‍ 48 വരെയും – ഉച്ചക്ക് 12 മണി. ഒന്ന് മുതല്‍ ഏഴ് വരെയും, 49 മുതല്‍ 55 വരെയും – രണ്ട് മണി.
തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒമ്പത് ഗ്രാമ പഞ്ചായത്തുകളിലേക്ക് നിയോഗിച്ചിട്ടുള്ള പോളിംഗ് ഓഫീസര്‍മാര്‍ക്കുളള പോളിംഗ് സാധനങ്ങള്‍ ഡിസംബര്‍ 13 ന് ഞായറാഴ്ച തളിപ്പറമ്പ സര് സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിതരണം ചെയ്യും. കൊവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാല്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോസ്ഥര്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന് അനുവദിച്ച സമയത്ത് തന്നെ വിതരണ കേന്ദ്രത്തില്‍ ഹാജരായി പോളിംഗ് സാധനങ്ങള്‍ കൈപ്പറ്റേണ്ടതാണ്. ഗ്രാമ പഞ്ചായത്ത്, സമയക്രമം എന്നീ ക്രമത്തില്‍.
ആലക്കോട്, ഉദയഗിരി- രാവിലെ എട്ട് മണി മുതല്‍ 10 മണി വരെ. നടുവില്‍, ചപ്പാരപ്പടവ് – 10 മണി മുതല്‍ 12 മണി വരെ. കുറുമാത്തൂര്‍, കടന്നപ്പളളി-പാണപ്പുഴ -12 മണി മുതല്‍ രണ്ട് മണി വരെ. ചെങ്ങളായി, പരിയാരം, പട്ടുവം -രണ്ട് മണി മുതല്‍ നാല് മണി വരെ.