വോട്ട് ചെയ്യാൻ പുറത്തു നിന്നെത്തുന്നവര്‍ എന്‍ 95 മാസ്ക്ക് ധരിക്കണം

പുറത്തു നിന്നെത്തുന്നവര്‍ എന്‍ 95 മാസ്ക്ക് ധരിക്കണം.
വോട്ട് രേഖപ്പെടുത്തുന്നതിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ എന്‍95 മാസ്ക് ധരിച്ചാണ് പോളിംഗ് സ്റ്റേഷനിലെത്തേണ്ടതെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. ഇവര്‍ സംസ്ഥാന അതിര്‍ത്തിയില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ല. ഏഴ് ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവര്‍ നിശ്ചിത ദിവസം ക്വാറന്റയിനില്‍ കഴിയണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.