ഇന്ന് ഒപികൾ പ്രവർത്തിക്കില്ല; ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്

ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്. അത്യാഹിത വിഭാഗങ്ങളെയും കൊവിഡ് ചികിത്സയേയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. സർക്കാർ-സ്വകാര്യ ആശുപത്രികളിൽ രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് സമരം. ഒപികൾ പ്രവർത്തിക്കില്ല. അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ ചെയ്യില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: