അ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രെ പി​ഴി​ഞ്ഞാ​ല്‍ ബ​സു​ക​ളെ പൂ​ട്ടും; സ​ര്‍​ക്കാ​ര്‍

അ​വ​ധി ദി​ന​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ട് യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​ക്ക് നി​ര്‍ദ്ദേ​ശം. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​നാ​ണു സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേശം ന​ല്‍​കി​യ​ത്.

ക്രി​സ്തു​മ​സ്, പു​തു​വ​ല്‍​സ​രം അ​ട​ക്ക​മു​ള്ള ആ​ഘോ​ഷ​വേ​ള​ക​ള്‍ മ​റ​യാ​ക്കി അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍ യാ​ത്ര​ക്കാ​രെ പി​ഴി​യു​ക​യാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണു ക​ര്‍​ശ​ന ന​ട​പ​ടി​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ബം​ഗ​ളു​രു​വി​ല്‍​നി​ന്ന് എ​റ​ണാ​കു​ളം അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് 1500 രൂ​പ​യാ​ണ് കൂ​ടു​ത​ല്‍ ഈ​ടാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം വെ​ബ്സൈ​റ്റു​ക​ളി​ല്‍ ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​ത്ത​ര​ത്തി​ല്‍ ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സു​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ര്‍​ടി​ഒ (എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ്) അ​റി​യി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: