120 ഭാഷകളിൽ പാടി അതിശയിപ്പിച്ച് മലയാളി പെൺകുട്ടി; പുതിയ അറബിക് ഗാനം മമ്മൂട്ടിക്കു സമ്മാനിച്ച് സുചേത

പ്രശസ്ത അറബ് കവിയും രചയിതാവുമായ ശിഹാബ് ഗാനെ രചിച്ചു മലയാളി പെൺകുട്ടി പാടിയ അറബിക് ഗാനം ഹിറ്റ്. ദുബായില്‍ ഡോക്ടറായ കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ടി.സി.സതീഷ് സുമിത ദമ്ബതികളുടെ മകള്‍ സുചേതാ സതീഷ് ആലപിച്ച യാ ഹബീബി എന്ന ഗാനമാണ് സംഗീതാസ്വാദകര്‍ ഏറ്റെടുത്തത്. ഡോ.വിമൽകുമാറാണ് സംഗീതസംവിധായകൻ .പാട്ട് കഴിഞ്ഞ ദിവസം ദുബായിൽ ചലച്ചിത്ര നടൻ മമ്മൂട്ടിക്ക് സുചേത സമ്മാനിച്ചു.

ദുബായ് സ്വദേശിയായ ഡോ.ശിഹാബ് ഗാനെം ഒട്ടേറെ പ്രശസ്ത കവിതകളുടെ രചയിതാവും ഗൾഫിലെ അറിയപ്പെടുന്ന കവിയുമാണ്. ദുബായിൽ 9-ാം ക്ലാസിൽ പഠിക്കുന്ന സുചേത 102 ഭാഷകളിൽ പാടി രണ്ട് ലോക റെക്കോർ‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോൾ 120 ഭാഷകളിൽ പാടും. ഒരു സംഗീത കച്ചേരിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ പാടിയതിനും ഒരു കുട്ടി ഏറ്റവും ദൈർഘ്യമേറിയ കച്ചേരി അവതരിപ്പിച്ചതിനുമാണ് റെക്കോർഡുകൾ. കഴിഞ്ഞ ദിവസം ഗ്ലോബൽ ചൈൽഡ് പ്രോഡിജി അവാർ‍ഡും സുചേത ലഭിച്ചു. ജനുവരി മൂന്നിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: