സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു

സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു.മൂവായിരത്തി അഞ്ഞൂറു കോടി രൂപയുടെ കുടിശികയാണ് കരാറുകാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്.പൊതുമരാമത്ത് വകുപ്പ്, ജലവിഭവവകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നാണ് ഇത്രയും പണം ലഭിക്കാനുള്ളത്. ഒരു വര്‍ഷത്തെ കുടിശികയുടെ കണക്കാണിത്.പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 900 കോടിയിലേറെ രൂപയാണ്.സംസ്ഥാനവ്യാപകമായി റോഡുകള്‍ തകര്‍ന്നുകിടക്കുമ്പോഴാണ് കരാറുകാര്‍ക്ക് പണം നല്കാത്തതുമൂലം റോഡുപണി മുടങ്ങുന്ന സാഹചര്യമുണ്ടായത്. ഈ മാസം 31ന് മുമ്പ് റോഡുകള്‍ നന്നാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ത്തിയായത് 20 ശതമാനം മാത്രം. കിഫ്ബി റോഡുകളുടെ നിര്‍മാണം മാത്രമാണ് നടക്കുന്നത്.ഊരാളുങ്കലിന് കൃത്യമായി പണം ലഭിക്കുന്നതുമൂലം അവരുടെ ജോലികളും തടസപ്പെട്ടിട്ടില്ല.ഒരു കോടിയ്ക്ക് താഴെ അടങ്കല്‍ വരുന്ന റോഡുപണിക്കുള്ള ടാര്‍ വാങ്ങിനല്‍കുന്നത് സാമ്പത്തികപ്രതിസന്ധിമൂലം സര്‍ക്കാര്‍ നിര്‍ത്തി. ഇതോടെ കുടിശിക തുക ലഭിക്കാതെ എങ്ങനെ പണി മുന്നോട്ട് കൊണ്ടുപോകുമെന്ന് കരാറുകാര്‍ ചോദിക്കുന്നു. ഒരു മാസമായി ഒരുബില്ല് പോലും മാറി പണം ലഭിക്കുന്നില്ലെന്ന് കരാറുകാര്‍ സാക്ഷ്യപ്പെടുത്തു.ശമ്പളം , പെന്ഷന് ബില്ലുകള്‍ മാത്രമാണ് ട്രഷറിയില്‍ നിന്ന് മാറി നല്‍കുന്നത്.ജലവിഭവം, ജല അതോറിറ്റി, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ കരാറുകാരുടെയും സ്ഥിതി ഇതുതന്നെ.എല്ലാംകൂടി 3500 കോടിയോളം രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്.കേന്ദ്രസഹായമുള്ള പദ്ധതികളുടെ പോലും പണം സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് പരാതി.ര്മാണപ്രവര്ത്തനങ്ങള്ക്ക് പണം കൈമാറാന്‍ പ്രത്യേകസംവിധാനം രൂപീകരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം.