കക്കാട് പുഴ സംരക്ഷണം ; കോര്പ്പറേഷന് 15-11-2022 ചൊവ്വാഴ്ച്ച ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

കക്കാട് പുഴയുടെ സംരക്ഷണത്തിനും സൗന്ദര്യ വല്‍ക്കരണത്തിനുമായി കണ്ണൂര്‍ കോര്പ്പറേഷന് നിരവധി പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്. ഇതേ തുടര്‍ന്ന് പുഴയിലെ മാലിന്യം വലിയ അളവില്‍ നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ചില സാമൂഹ്യവിരുദ്ധര്‍ കക്കാട് പുഴയില്‍ മാലിന്യം തള്ളുന്നത് തുടരുന്നു. ഇതിനെതിരെ കോര്പ്പറേഷന് നിയമപരമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
എങ്കിലും മാലിന്യം തള്ളുന്നത് തുടരുന്ന സാഹചര്യത്തില്‍ ഇത്തരം ആളുകളെ ബോധവല്‍ക്കരിക്കുന്നതിന്റെ ആദ്യഘട്ടപരിപാടി എന്ന നിലയില്‍ 15-11-22 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കക്കാട് പുഴക്ക് സമീപം പള്ളിപ്രം റോഡില്‍ വച്ച് ഒരു ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് ഇത് സംബന്ധിച്ച് കോര്‍പ്പറേഷനില്‍ ചേര്‍ന്ന വിവിധ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.
തുടര്‍ന്ന് 16-11-22 ബുധനാഴ്ച്ച വൈകുന്നേരം 5.00 മണിക്ക് പുഴാതി സോണല്‍ ഓഫീസില്‍ ഓഫീസില്‍ ജനകീയ കണ്വെന്ഷന് വിളിച്ചുചേര്‍ക്കുന്നതിനും യോഗം തീരുമാനിച്ചു.
മേയര്‍ ടി.ഒ മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന ടീച്ചര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, വിവിധ കക്ഷി നേതാക്കള്‍ തടങ്ങിയവര്‍ പങ്കെടുത്തു.