മാനഭംഗ കേസിൽ പ്രതിചേർത്ത ഡോക്ടർ തീവണ്ടി തട്ടി മരിച്ച നിലയിൽ; ആത്മഹത്യാ പ്രേരണക്ക് അഞ്ച് പേർ അറസ്റ്റിൽ.

ബദിയടുക്ക.ദന്തൽ ക്ലീനിക്കിൽ പരിശോധനക്കെത്തിയ യുവതിയെ പരിശോധനക്കിടെമാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസെടുത്തതിന് പിന്നാലെ നാടുവിട്ട ഡോക്ടറെ കർണ്ണാടകയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബദിയടുക്ക നെല്ലിക്കട്ടയിലെ ദന്തൽ ക്ലീനിക്കിലെഡോക്ടർ പെർഡാല മീത്തൽ ബസാറിലെ ഡോ.കൃഷ്ണമൂർത്തി (56) യെയാണ് ഇന്നലെ വൈകുന്നേരത്തോടെഉഡുപ്പി കുന്താപുര ഹത്തേക്കി റെയിൽവെ ക്രോസിന് സമീപം തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെ ബദിയടുക്ക പഞ്ചായത്തിൽ വി.എച്ച്.പി.യുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിച്ചു വരികയാണ്. സദാചാര ഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തിഡോക്ടറുടെ ആത്മഹത്യക്ക് കാരണക്കാരായ അഞ്ച് പേരെ ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തു. കുമ്പഡാജെ തുപ്പക്കല്ലിലെ ഷെയ്ഖ് അലി (45), ബദിയടുക്കയിലെ അൻവർ ഓസോൺ (42), കുമ്പഡാജെയിലെ മുഹമ്മദ് ശിഹാബുദ്ദീൻ (25), നാരംപാടിയിലെ മുഹമ്മദ് അഷറഫ് (33), കുമ്പഡാജെയിലെ മുഹമ്മദ് ഹനീഫ് (42) എന്നിവരെയാണ് ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 5 ന് വൈകുന്നേരമാണ് പരാതിക്കാസ് പദമായ സംഭവം. നെല്ലിക്കട്ടയിലെ ദന്തൽ ക്ലീനിക്കിലെത്തിയ 32 കാരിയുടെ പരാതിയിലാണ് പോലീസ് കേസ്.പരിശോധനക്കിടെ ഡോക്ടർമാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു അതേ സമയം.ഡോക്ടറെ കാണാതായതോടെ ഭാര്യ പ്രീതി മൂർത്തി ബദിയടുക്ക പോലീസിൽ പരാതി നൽകിയിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിനിടയിലാണ് കർണ്ണാടകയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ വിവരം ലഭിച്ചത്. ഡോക്ടറുടെ മകൾ ഡോ.വർഷയാണ് സംഭവസ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. ബദിയടുക്ക എസ്.ഐ.കെ.പി.വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.