കരി വെള്ളൂരിൽ തെരുവുനായയെ പിടികൂടി തുടങ്ങി

പയ്യന്നൂര്‍: കരിവെള്ളൂരിലും ഓണക്കുന്നിലും പരിസരങ്ങളിലുമായി 18 പേർക്ക് തെരുവ്നായയു ടെ കടിയേറ്റതിനെ തുടർന്ന് പ്രദേശത്ത് പഞ്ചായത്ത് അധികൃതരും നാട്ടുകാരും ജാഗ്രത തുടങ്ങി. കടിച്ച തെരുവ് നായയെ പട്ടിപിടുത്തക്കാർ പ്രത്യേക വാഹനത്തിലെത്തി ഇന്നലെ വൈകുന്നേരം തെക്കേ മണക്കാട്ട് വെച്ച്പിടി കൂടി.ഇന്നലെ തെക്കേ മണക്കാട്ടും
ഇന്നുരാവിലെ പലിയേരി, കൂക്കാനം ഭാഗങ്ങളിലും പരിശോധന തുടരുന്നുണ്ട്. തെരുവു നായയുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള 18പേര് കരിവെള്ളൂര്‍ ഗവ. ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പരിയാരത്തെകണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ചികിത്സ തേടി.
തെരുവുനായയുടെ ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്.