സ്ത്രീകളുടെ കൊള്ള സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ

തളിപ്പറമ്പ: ജ്വല്ലറികളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പകൽകൊള്ളനടത്തുന്ന സ്ത്രീകളുടെ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. തളിപ്പറമ്പിലെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്നും മൂന്ന് പവൻ്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ ആന്ധ്ര കടപ്പ ജില്ലയിലെ സഹോദരിമാരായ ആനന്ദി (39), കനിമൊഴി (38)എന്നിവരെയാണ് എസ്.ഐ.കെ.ദിനേശൻ അറസ്റ്റ് ചെയ്തത്.തളിപ്പറമ്പിലെ മോഷണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് കടന്ന സംഘം കൊയിലാണ്ടിയിൽ സമാനമായ രീതിയിൽ മോഷണത്തിന് ശ്രമിക്കവെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന പിങ്ക് പോലീസിൻ്റെ പിടിയിലായത്.കൂട്ടത്തിൽ ഒരു യുവതി ഓടി രക്ഷപ്പെടുകയും ചെയ്തു. പിടിയിലായ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പുരുഷന്മാർ ഉൾപ്പെട്ട വൻ കവർച്ച സംഘത്തിലെ സ്ത്രീ സംഘമാണെന്ന് വ്യക്തമായത്.പലയിടത്തും
ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി സ്വർണ്ണാഭരണം മോഷ്ടിച്ച് കടന്നു കളയുകയാണ് പതിവ്. തളിപ്പറമ്പിലെ അറ്റ്ലസ് ജ്വല്ലറിയിൽ നിന്ന് മൂന്ന് പവൻ്റെ ആഭരണമാണ് തന്ത്രത്തിൽ കവർന്നത്.
പരാതിയിൽ പോലീസ് ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ട്സ്ത്രീകൾ സ്വർണാഭരണം മോഷ്ടിച്ചതായി കണ്ടെത്തിയത്.കഴിഞ്ഞ ദിവസം
പാനൂരിലും മോഷണത്തിനിടെ മൂന്ന് സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: