ദളിത് യുവതിക്കെതിരെ പീഡനശ്രമം യുവാവിനെതിരെ കേസ്


ബേക്കൽ: ദളിത് യുവതിയെ നിരന്തരം ശല്യം ചെയ്ത് ബുദ്ധിമുട്ടിക്കുന്ന യുവാവിനെതിരെ ദളിത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമ നിയമപ്രകാരം കേസ്.പള്ളിക്കര ബാഗ് ദാദ് നഗർ ക്വാട്ടേർസിൽ താമസിക്കുന്ന ആഷിഫിനെ(23)തിരെയാണ് ബേക്കൽ പോലീസ് പരാതിയിൽ കേസെടുത്തത്. 2020 ആഗസ്ത് മുതൽ കുറുച്ചിക്കുന്നിലെ ദളിത് വിഭാഗത്തിൽപ്പെട്ട 19 കാരിയെ നിരന്തരം യുവാവ് ശല്യം ചെയ്തു വരികയായിരുന്നു. മൊഴിയെടുത്ത ബേക്കൽ പോലീസ് കേസെടുത്ത് എസ്.എം.എസ്. ഡിവൈ.എസ്.പി.കെ.പി.സുരേഷ് ബാബുവിന് അന്വേഷണം കൈമാറുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: