യുവാവിൻ്റെ തലക്ക് വെട്ടേറ്റു

പെരിങ്ങോം .അതിർത്തി തർക്കത്തെ ചൊല്ലി വാക്കേറ്റത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. വെട്ടുകത്തി കൊണ്ട് യുവാവിൻ്റെ തലക്ക് വെട്ടി പരിക്കേല്പിച്ചു. സ്റ്റേഷൻ പരിധിയിൽകുറ്റൂർ കോടന്നൂരിലാണ് സംഭവം.
പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് കോടന്നൂരിലെ ലക്ഷ്മണൻ്റെ മകൻ മന വളപ്പിൽ മനോജിനെ (45) വെട്ടി പരിക്കേല്പിച്ചത്.ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.ബന്ധുവായ ധനഞ്ജയൻ എന്ന ജയൻ ആണ് കത്തി വാൾ കൊണ്ട് മനോജിൻ്റെ തലക്ക് വെട്ടിയതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെട്ടേറ്റ മനോജിനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: