കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആയി എം.പി രാജേഷിനെ തെരഞ്ഞെടുത്തു

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ആയി 47- ടെമ്പിൾ ഡിവിഷനിലെ എം.പി രാജേഷിനെ തെരഞ്ഞെടുത്തു.
കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഇന്ന് രാവിലെ 10.30 ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ച എൻ ഉഷയെ (സി.പി.ഐ., 24-എടചൊവ്വ ഡിവിഷൻ) നേടിയ രണ്ടിനെതിരെ അഞ്ചു വോട്ടുകൾ നേടിയാണ് എം പി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്.
എ ഡി എം കെ കെ ദിവാകരൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു പള്ളിയാംമൂല ഡിവിഷനിലെ
കൗൺസിലറായ മാർട്ടിൻ ജോർജ് ചെയർമാൻ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: