കരയിടിച്ചിൽ രൂക്ഷമായ ശ്രീകണ്ഠപുരം പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു

ശ്രീകണ്ഠപുരം: കരയിടിച്ചിൽ രൂക്ഷമായ ശ്രീകണ്ഠപുരം പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു.

ശ്രീകണ്ഠപുരത്തുകാർ ചോദിക്കുന്നു; എന്നുകെട്ടും സംരക്ഷണ ഭിത്തി
കരയിടിച്ചിൽ രൂക്ഷമായ ശ്രീകണ്ഠപുരം പുഴയോരത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യം ശക്തമാകുന്നു.രണ്ട് തവണയുണ്ടായ വൻ പ്രളയത്തിന് ശേഷം ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിനോട് ചേർന്ന പുഴയോര ഭാഗങ്ങൾ നിത്യേന ഇടിയുകയാണ്. ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്രം, നിവിൽ ആശുപത്രി, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലെ ഭാഗങ്ങൾ പുഴയി ലേക്കിടിഞ്ഞു കൊണ്ടിരിക്കുകയാണ്. പാലത്തിനോട് ചേർന്നുള്ള ഡിടിപിസി യുടെ ടേക്ക് എ ബ്രേക്കും കരയിടിച്ചിൽ മൂലം അപകടാവസ്ഥയിലാണ്.
പുഴയോരത്തോട് ചേർന്ന കോട്ടൂർ-ചാക്യാറ റോഡിന്റെ മിക്ക ഭാഗങ്ങളും പുഴയടുത്തു കഴിഞ്ഞു. റോഡരികിലെ കുറ്റൻ മരങ്ങൾ ഉൾപ്പെടെ പുഴയിലേക്ക് വീണിരിക്കുക യാണ്. സംസ്ഥാന പാതയിലെത്താൻ ചാക്യാറ് ഭാഗത്തു നിന്നുള്ള നൂറുകണക്കിനാളു കൾ ആശ്രയിക്കുന്ന റോഡാണിത്.മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഇവിടെ പുഴയോര ഭിത്തി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീകണ്ഠപുരം നഗരസഭ അധികൃതർ ഇക്കാര്യം പരിഗണി ച്ചിട്ടില്ല.
ശീകണാപുരത്തെ കരയിടിച്ചിൽ തടയാൻ കോട്ടൂർ പുഴയോരത്ത് സംരക്ഷണ ഭിത്തി യൊരുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളും നാട്ടുകാരും നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: