അധികൃതർ ഇടപെടുന്നില്ല; കൊട്ടിയൂർ പാൽച്ചുരത്തിലെ കുഴികളടച്ച് നാട്ടുകാർ

കൊട്ടിയൂർ: തകർന്ന കൊട്ടിയൂർ-ബോയ്‌സ് ടൗൺ പാൽച്ചുരം റോഡിലെ കുഴികൾ നാട്ടുകാർ നികത്തി. അറ്റകുറ്റപ്പണി നടത്തേണ്ട സർക്കാർസംവിധാനങ്ങൾ ഒരു നടപടിയും സ്വീകരിക്കാത്തതിനെത്തുടർന്നാണ് ചെങ്കല്ലുകൾ ഉപയോഗിച്ച് പാൽച്ചുരം ഭാഗത്തെ നാട്ടുകാർ താത്കാലികമായി കുഴികളടച്ചത്.

റോഡ് പൊട്ടിപ്പൊളിഞ്ഞതിനാൽ വാഹനാപകടങ്ങൾ പതിവായതോടെയാണ് നാട്ടുകാരുടെ ശ്രമദാനം. റെജി കന്നുകുഴിയിൽ, ജോബി പുലിയൻപറമ്പിൽ, കെ. ബിനു, പി.കെ. രാജൻ, സിജു താന്നിവേലിൽ എന്നിവർ നേതൃത്വം നൽകി. കൊട്ടിയൂർ-ബോയ്‌സ് ടൗൺ പാൽച്ചുരം റോഡിലെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചിരുന്നു. കേരള റോഡ് ഫണ്ട് ബോർഡാണ് അറ്റകുറ്റപ്പണികൾ നടത്തേണ്ടത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: