വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക; ദേശീയ കർഷക ഫെഡറേഷൻ

കണ്ണൂർ: ദേശീയ കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ കർഷക ഫെഡറേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുന്നിൽ ധർണ നടത്തി.
പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡണ്ട് ജോർജ്ജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ കൺവീനർ ബാബു ആട്ടയിലിൽ അധ്യക്ഷത വഹിച്ചു.പി കെ ഷാജി, ഇമ്മാനുവൽ ജോർജ്ജ്, സെബാസ്റ്റ്യൻ ജാതികുളം, ജയ്സൺ ഡൊമിനിക്, എം ജെ പാപ്പച്ചൻ, കെ എം രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: